നിര്‍മ്മലാ സീതാരാമനെ പുകഴ്ത്തുന്നത് അത്യന്തം അപകടകരമായ രാഷ്ട്രീയം

നിര്‍മ്മലാ സീതാരാമനെ പുകഴ്ത്തുന്നത് അത്യന്തം അപകടകരമായ രാഷ്ട്രീയമാണെന്ന് മാധ്യമപ്രവര്‍ത്തക മനില സി മോഹന്‍.

മനില പറയുന്നു:

സംസ്ഥാന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസങ്ങളിലൊക്കെ പറഞ്ഞതിനേക്കാളും പ്രവര്‍ത്തിച്ചതിനേക്കാളും ദുരന്തബാധിതര്‍ക്ക് സാന്ത്വനം കിട്ടിയത് നിര്‍മലാ സീതാരാമന്‍ എന്ന കേന്ദ്ര മന്ത്രിയുടെ പ്രസംഗത്താലാണ് എന്ന് തോന്നിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞുവെങ്കില്‍ അതില്‍ അത്യന്തം അപകടകരമായ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ട്.

അതില്‍ നിര്‍മലാ സീതാരാമന്റെ കാവ്യാത്മകഭാഷ മാത്രമല്ല ഉള്ളത്. അവരുടെ മതമുണ്ട്, ജാതിയുണ്ട്, അവര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ്ണ ഹൈന്ദവ പ്രത്യയശാസ്ത്രമുണ്ട്.

വിഷ്വല്‍ ഇംപാക്റ്റ് എല്ലാക്കാലത്തും തൊങ്ങലുകള്‍ തൂക്കിയിട്ട ഭാഷയ്ക്കും തന്നെയായിരുന്നു. ആ തൊങ്ങലുകള്‍ കൊണ്ട് അവര്‍ ഭംഗിയായി മറച്ചുവെക്കുന്ന രാഷ്ട്രീയം ഏതാണെന്ന് ക്യാമറകള്‍ക്കും വോയ്‌സ് റെക്കോര്‍ഡറുകള്‍ക്കും മനസ്സിലാവില്ലെങ്കിലും ചരിത്രബോധമുള്ള മനുഷ്യര്‍ക്ക് മനസ്സിലാവേണ്ടതാണ്.

ഒരു സ്ത്രീയുടെ ‘അനുതാപമൂറുന്ന ഭാഷ’യുടെ കസവിനടിയിലേക്ക് ചരിത്രത്തിന്റെ മാത്രമല്ല വര്‍ത്തമാനകാലത്തിന്റേയും യാഥാര്‍ത്ഥ്യങ്ങളെ മാധ്യമങ്ങള്‍ മറയ്ക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News