സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി; തനിക്ക് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നെന്ന വാര്‍ത്ത തെറ്റ്

തിരുവനന്തപുരം: തനിക്കായി പുതിയ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെത്തുന്ന വിവിഐപികള്‍ക്കു സുരക്ഷാ ഭീഷണിയുണ്ടാകാതിരിക്കാനാണ് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മാത്രം ലക്ഷ്യമിട്ട് ചില മാധ്യമങ്ങള്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ഇതിനു മുന്‍പും സഞ്ചരിച്ചിട്ടുള്ള ആളാണ് താനെന്നും ഇനിയും അത് തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് മോദിസര്‍ക്കാരിന് പ്രത്യേക മനോഭാവമാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

ഓഖി ദുരന്തത്തെ തുടര്‍ന്ന് മോദി തമിഴ്‌നാട് മുഖ്യമന്ത്രിയെ മാത്രം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത് ഈ മനോഭാവത്തിന്റെ തെളിവാണെന്നും പിണറായി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News