ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ക്രിസ്റ്റിയാനോ; അഞ്ചാം ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടു

പാരിസ്: പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളിന്റെ നെറുകയില്‍. ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ അഞ്ചാം വട്ടവും മുത്തമിട്ട ക്രിസ്റ്റി ഇക്കാര്യത്തില്‍ മെസിക്കൊപ്പമെത്തി.

അര്‍ജന്റീനന്‍ നായകന്‍ മെസിയേയും ബ്രസീലിയന്‍ നായകന്‍ നെയ്മറെയും പിന്തള്ളിയാണ് റോണോ പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ റയലിനായി മിന്നുന്ന പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെച്ചത്.

സ്പാനിഷ് ലീഗില്‍ 25 ഉം ചാമ്പ്യന്‍സ് ലീഗില്‍ 12 ഉം ഗോളടിച്ചു. ബാഴ്‌സലോണയ്ക്കായി കഴിഞ്ഞ സീസണില്‍ 37 ഗോളാണ് മെസി ലാലിഗയില്‍ നേടിയത്. ഒമ്പതു ഗോളിന് അവസരവുമൊരുക്കി. ടീമിന് പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്തതാണ് ലിയോക്ക് തിരിച്ചടിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News