കൊല്ലത്തെ മുബീനയ്ക്കും മുർഷിദയ്ക്കും ഇനി ആരേയും ഭയപ്പെടാതെ കുളിക്കാം; ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് ആശ്വാസവുമായി രവിപിള്ള; പീപ്പിള്‍ ടിവി ഇംപാക്ട്

കൊല്ലത്ത് നിർദ്ദന കുടുമ്പത്തിന്റെ വീടിന് ജപ്തി ഭീഷണി എന്ന പീപ്പിൾ വാർത്തയെ തുടർന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പ്പിള്ള ബാങ്കിലെ ബാധ്യത തീർക്കാനുള്ള 2 ലക്ഷം രൂപ കുടുംബത്തിനു കൈമാറി. അതേ സമയം പ്രവാസി മലയാളി തമ്പാൻ ഈ കുടുംബത്തിന് കുളിമുറിനിർമ്മിച്ചു നൽകി.

എ.സലീം,ഷാഹിദ ദമ്പതികളും മക്കളായ,മൂബീന,മുർഷിദാ ഷാഹിദയുടെ മാതാവ്,ഉമൈബ എന്നിവരാണ് സ്വന്തം വീടും സ്ഥലവും നഷ്ടമാകുമൊ എന്ന ആശങ്കയിൽ കഴിയുന്നുവെന്ന പീപ്പിൾ ടിവി വാർത്ത ശ്രദ്ധയിൽ പ്പെട്ട പ്രമുഖ പ്രവാസി വ്യയവസായി രവി പിള്ള ഈ കുടുമ്പത്തിന്റെ ബാങ്കിലെ ബാധ്യത തീർക്കാനുള്ള 2 ലക്ഷം രൂപ കൈമാറിയത് ,ചെക്ക് ഷാഹിദ ബാങ്കധികൃതർക്ക് അപ്പോൾ തന്നെ നൽകുകയും ചെയ്തു.

വീട് നിർമ്മിക്കാൻ 2013ൽ ആദിച്ചനല്ലൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 2ലക്ഷം രൂപ വായ്പ എടുത്തു,തിരിച്ചടവ് മുടങിയതിനെ തുടർന്ന് പലിശ ഉൾപ്പടെ 3 ലക്ഷം രൂപയായി ഉയർന്ന ബാധ്യതയാണ് പീപ്പിൾ വാർത്തയോടെ ഇല്ലാതായത്.

അടച്ചുറപ്പില്ലാത്ത കുളിമുറിയായതിനാൽ രണ്ടു പെൺകുട്ടിളും രാത്രിയിലാണ് കുളിച്ചിരുന്നതെന്ന പീപ്പിൾ വാർത്ത ശ്രദ്ധയിൽ പ്പെട്ട പ്രവാസി മലയാളിയായ തമ്പാൻ പുതിയ കുളിമുറി നിർമ്മിച്ചു നൽകി.

ആദിച്ചനല്ലൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്ധ്യാർത്ഥികൾ സ്വരൂപിച്ച 1 ലക്ഷം രൂപ സ്കൂളിൽ വിദ്ധ്യാർത്ഥികളെ സാക്ഷിയാക്കി ഷാഹിദയ്ക്ക് നൽകി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News