മൂന്നര വയസുകാരിയെ ചാക്കിനുള്ളിലാക്കി മര്‍ദ്ദിച്ചു; വീഡിയോ വൈറലായതോടെ പ്രതി പിടിയില്‍

ചണ്ഡീഗഡില്‍ നിന്നാണ് ഈ ക്രൂരതയുടെ നേര്‍ക്കാ‍ഴ്ച. കുഞ്ഞിനെ നിരന്തരം ചാക്കിനകത്താക്കി രണ്ടാനമ്മ മര്‍ദിക്കുമായിരുന്നു. .ഭർത്താവി​ന്‍റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ ചാക്കിലിറക്കി പീഡിപ്പിക്കുന്ന വീഡിയോ വൈറൽ ആയതോടെയാണ്​ രണ്ടാനമ്മ അറസ്റ്റിലായത്.

പെൺകുട്ടിയെ രണ്ടാനമ്മ ചാക്കിനകത്താക്കി തൂക്കിപിടിച്ചു പീഡിപ്പിക്കുകയായിരുന്നു. ​. കുട്ടിയുടെ കരച്ചിലും വീഡി​യോയിൽ കേൾക്കാം. ജസ്​പ്രീത്​ കൗർ എന്ന സ്​ത്രീക്കെതിരെയാണ്​ പരാതി. സ്​കൂളിൽ എന്താണ്​ സംഭവിക്കുന്നതെന്ന്​ ചോദിച്ചായിരുന്നു പീഡനം.

സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ അച്​ഛൻ ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അച്​ഛൻ രണ്ടാനമ്മയുടെ ഹീന കൃത്യത്തെക്കുറിച്ച്​ ബോധവാനായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here