ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍; അല്‍പ്പസമയത്തിനകം പരിഗണിക്കും; വിധിയെന്താകും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍. അല്‍പ്പസമയത്തിനകം ദിലീപിന്റെ ഹര്‍ജി കോടതി പരിഗണിക്കു.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ദിലീപ് പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കുറ്റപത്രം റദ്ദാക്കണമെന്നതാണ് ആവശ്യം.

എന്നാല്‍ ചോര്‍ന്നത് കരട് കുറ്റപത്രത്തിലെ വിവരങ്ങളാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. അനുബന്ധ കുറ്റപത്രം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സമര്‍പ്പിച്ച കരട് കുറ്റപത്രം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനടക്കം നല്‍കിയിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി. ഈ കുറ്റപത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ദിലീപ് 85 ദിവസം ജയില്‍വാസം അനുഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News