‘സര്‍ക്കാര്‍ ശരിയായ ദിശയില്‍ തന്നെ..’: വിമര്‍ശകര്‍ക്ക് മറുപടിയുമായി എംവി ജയരാജന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തുന്നവര്‍ക്ക് ഗംഭീരമറുപടിയുമായി എംവി ജയരാജന്‍.

എംവി ജയരാജന്‍ പറയുന്നത് ഇങ്ങനെ:

ഓഖിതമിഴ്‌നാട്ടിലും കേരളത്തിലും
==============================
ഓഖി ചുഴലിക്കാറ്റ് വിവരണാതീതമായ ദുരിതമുണ്ടാക്കിയത് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മരണം 36. പരിക്കേറ്റവര്‍ 210. തിരിച്ചെത്താത്ത വര്‍ 96. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ 207.
ഭാഗികമായി തകര്‍ന്ന വീടുകള്‍ 2808 തമിഴ്‌നാട്ടിലാവട്ടെ മരണം പോലും കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തില്‍ നിന്നും, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ തീരങ്ങളില്‍ എത്തിയവരെ തിരിച്ചെത്തിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു.തമിഴ്‌നാട്ടില്‍ നിന്നും ആരും കേരളത്തില്‍ വന്നില്ല മറ്റു പ്രദേശങ്ങളില്‍ പോയിട്ടുമില്ല.മറ്റ് തീരങ്ങളില്‍ എത്തിയ വര്‍ക്ക് കേരളം മുന്‍കൈ എടുത്ത്ഭക്ഷണം, ഇന്ധനം, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കി.ഒരേ ബോട്ടിലെ, മലയാളി ഭക്ഷണം കഴിക്കുമ്പോള്‍ തമിഴനെ പട്ടിണി കിടക്കാന്‍ അനുവദിക്കാമോ? ഒരു മലയാളിയും അതനുവദിക്കില്ല.അത് കൊണ്ട് തന്നെ ബോട്ടിലുള്ള മുഴുവന്‍ പേര്‍ക്കും ഭക്ഷണം ലഭിച്ചു.

തമിഴ്മലയാളി തര്‍ക്കം മരണത്തിന് മുന്നിലില്ല. മൃതദേഹംതിരിച്ചറിയാനുള്ള DNA ടെസ്റ്റ് സൗജന്യ മാക്കി. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുല ന്‍സ് സൗകര്യമൊരുക്കി. നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഓഖി ദുരന്തത്തില്‍ മരണപ്പെട്ട കുടുംബത്തിന് കേരളം 20ലക്ഷം പ്രഖ്യാപിച്ചപ്പോള്‍,തമിഴ്‌നാട്ടില്‍ 4 ലക്ഷം. 15 കപ്പലുകളും 7 ഹെലികോപ്റ്ററുകളും 4വിമാനങ്ങളും രക്ഷാ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടു.

സമാനകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍.തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ LDF സര്‍ക്കാരിനെ പ്രശംസിച്ചപ്പോള്‍,.കേരളത്തിലെ മാധ്യമങ്ങള്‍ പുര കത്തുംപോള്‍ വാഴ വെട്ടുകയായിരുന്നു. കേരളം നടപ്പാക്കുന്ന പാക്കേജിനെ കുറിച്ച് തമിഴ്‌നാട്ടില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നു. കേരളത്തേക്കാള്‍ സാമ്പത്തിക ശേഷിയുള്ള തമിഴ്‌നാട്ടില്‍ കേരള മോഡല്‍ ഓഖി പാക്കേജിനായി സമരം ആരംഭിച്ചു.

LDF സര്‍ക്കാര്‍ ശരിയായ ദിശയില്‍ തന്നെ. ദുരന്തത്തില്‍ രാഷ്ട്രീയമില്ല. ഒരാഴ്ചക്കകം സര്‍വ്വകക്ഷി യോഗവും ചേരുകയാണ് ; എല്ലാവരും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍. പ്രത്യേക പാക്കേജിനായി, കൂടുതല്‍ പണത്തിനായി.

‘ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാല്‍ ചോര തിളക്കണം’ ഇക്കാര്യത്തില്‍ കുമ്മനത്തിന്റ ചോര തിളക്കുമോ? മാധ്യമങ്ങളുടെ നാവും പേനയും കേരളത്തിനായി ചലിക്കട്ടെ.രാഷ്ട്രീയ ഭിന്നതകളില്ലാതെ നമുക്ക് കൂടുതല്‍ കേന്ദ്ര സഹായത്തിനായി കൈകോര്‍ക്കാം.വിവാദങ്ങള്‍ നിര്‍ത്താം. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഒരുമിക്കാം
എം വി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel