ഐഎഫ്എഫ്‌കെ; വ്യാജ ആപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കുക

ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിക്കുവേണ്ടി സിഡിറ്റ് തയാറാക്കിയ ഐഎഫ്എഫ്‌കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ രംഗത്ത്. അക്കാദമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

തങ്ങള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ഇതുതന്നെയാണെന്ന് ഡെലിഗേറ്റുകള്‍ ഉറപ്പുവരുത്തണം. വ്യാജപതിപ്പുകള്‍ ഉപയോഗിച്ച് മേളയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനോ റിസര്‍വഷനോ നടത്തിയാലും ആ വിവരങ്ങള്‍ അക്കാദമിയില്‍ എത്താത്തതിനാല്‍ ഡെലിഗേറ്റുകള്‍ക്ക് ആ സൗകര്യങ്ങള്‍ ലഭ്യമാകുകയില്ല. ശ്രദ്ധയില്‍പ്പെട്ട വ്യാജപ്പതിപ്പുകള്‍ നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പണവും വിവരവും അപഹരിക്കാനായി രൂപപ്പെടുത്തുന്ന ഇത്തരം വ്യാജപ്പതിപ്പുകള്‍ക്കെതിരെ ഡെലിഗേറ്റുകള്‍ ജാഗ്രത പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ സൈബര്‍സെല്ലുമായോ അക്കാദമിയുമായോ ബന്ധപ്പെടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News