സജി ബഷീറിനെതിരെ സിബിഐ അന്വേഷണമാകാമെന്ന് സര്‍ക്കാര്‍; നിലപാട് വ്യക്തമാക്കിയത് ഹൈക്കോടതിയില്‍

തിരുവനന്തപുരം: സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ സിബിഐ അന്വേഷണമാകാമെന്ന് സര്‍ക്കാര്‍.

സജി ബഷീറിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേസില്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അനധികൃത സ്വത്ത് സമ്പാദനം, ഡൈ അമോണിയം സള്‍ഫേറ്റ് വിതരണം ഉള്‍പ്പെടെയുള്ള കേസുകള്‍ സിബിഐക്ക് വിടാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഭരണ ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനമുള്ള സജീബഷീറിനെതിരെ സംസ്ഥാന ഏജന്‍സ് നടത്തുന്ന അന്വേഷണം പര്യാപ്തമല്ലെന്ന ചൂണ്ടിക്കാട്ടി ദിലീപ് ചാല എന്ന വ്യക്തി ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തിന്‌കോടതി ഉത്തരവിടണമെന്നായിരുന്നു ആവശ്യം. ഇതിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

അനധികൃതമായി സമ്പാദിച്ച സ്വത്ത് സജി ബഷീര്‍ വിദേശത്തും നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഒരു കേന്ദ്ര ഏജന്‍സ് അന്വേഷണത്തിലൂടെയേ ഇത് കണ്ടെത്താനാകൂ. ഉത്തര്‍പ്രദേശ് സഹകരണ ഫെഡറേഷന് ഡൈ അമോണിയം സള്‍ഫേറ്റ് വിതരണം ചെയതതലെ ക്രമക്കേടിലും സിബിഐ അന്വേഷണമാണ് പ്രായോഗികം.

മറ്റു കേസുകള്‍ സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും വിജിലന്‍സ് വകുപ്പ് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

കേസ് 15 ാം തീയതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമായിരിക്കും. സിഡ്‌കോ മുന്‍ എംഡി ആയിരുന്ന സജി ബഷീറിനെതിരെ പത്തിലധികം വിജിലന്‍സ് അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2011ല്‍ രജിസ്റ്റര്‍ചെയ്ത തിരുവനന്തപുരം ടെക്‌നോസിറ്റില്‍ നിന്ന് മണ്ണ് കടത്ത് കേസാണ് ഏറ്റഴും പഴയത്.

സിഡ്‌കോയിലെയും കെഎസ്‌ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി ഭൂമി സ്വന്തം പേരില്‍ മാറ്റയത് എന്നിവ മറ്റു പ്രധാന കേസുകള്‍. വിജിലന്‍സ് ശിപാര്‍ശയെ തുടര്‍ന്ന് സജി ബഷീറിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here