കേന്ദ്രത്തിന് വന്‍തിരിച്ചടി; വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന വിജ്ഞാപനം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

ദില്ലി: വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി.

ഇതോടെ വന്‍കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാകും. മാത്രമല്ല, നിലവില്‍ അനുമതി വാങ്ങാതെ നടത്തി വന്ന നിര്‍മാണങ്ങളെല്ലാം നിറുത്തി വയ്‌ക്കേണ്ടിയും വരും. ഇളവ് വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദവും ട്രൈബ്യൂണല്‍ തള്ളി.

നോട്ടു മാറ്റത്തെ തുടര്‍ന്ന് മാന്ദ്യത്തിലായ നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയ്ക്കായി, വന്‍കിട കെട്ടിടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമാണ് ദേശിയ ഹരിത ട്രൈബ്യൂണല്‍ റദാക്കിയത്. 20,000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള നിര്‍മ്മാണങ്ങള്‍ പാരിസ്ഥിതി അനുമതി വേണ്ടന്ന് നോട്ട് മാറ്റ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിജ്ഞാപനമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഈ ഉത്തരവിന്റെ മറവില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ദേശിയ ഹരിത ട്രിബ്യൂണല്‍ പരിശോധിച്ചു. നിയമപരമായി നിലനില്‍ക്കുന്നതല്ല ഉത്തരവെന്ന് ചൂണ്ടികാട്ടിയ ഹരിത ട്രിബ്യൂണല്‍ വിജ്ഞാപനം പൂര്‍ണ്ണമായും റദ്ദാക്കി.

സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ മറവില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ അനുമതിയും റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News