ചലച്ചിത്ര മേളയില്‍ കെപി കുമാരന്‍ റിട്രോസ്പക്ടീവ്; കേരളാ എക്‌സ്പ്രസില്‍ ‘കുമാര സംഭവം’

എഴുപതുകളില്‍ മലയാള സിനിമകളുടെ സുവര്‍ണ്ണകാലത്താണ് കെപി കുമാരന്‍ എന്ന ചലച്ചിത്രകാരന്റെ പിറവി. അരനൂറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതം മലയാളസിനിമയുടെ സര്‍ഗ്ഗാത്മകവും രാഷ്ട്രീയവുമായ പരിണാമത്തിന്റെ മറ്റൊരു ചരിത്രമാണ്.

എഴുപതുകളില്‍ നവതരംഗ സിനിമകളുടെ നാഴികക്കല്ലായ ‘അതിഥി’യാണ് കെപി കുമാരന്റെ മാസ്റ്റര്‍പ്പീസായി ചരിത്രം രേഖപ്പെടുത്തിയ ചിത്രം. 1975 ലെ അതിഥി തൊട്ട് 2011ലെ ആകാശഗോപുരം വരെയുള്ള കെപി കുമാരന്റെ ചലച്ചിത്ര യാത്രകളോടുള്ള ആദരമായാണ് ഇക്കുറി കേരളത്തിന്റെ 22ാമത് ചലച്ചിത്രമേളയില്‍ കെപി കുമാരന്‍ റിട്രോസ്പക്ടീവ് ഒരുക്കിയിരിക്കുന്നത്.

1970ല്‍ ഓളവും തീരവും എന്ന സിനിമയോടെയാണ് മലയാള സിനിമ സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങിയത്. 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തോടെയാണ് മലയാള സിനിമ സാഹിത്യത്തിന്റെ സഹവാസം വിട്ട് പുറത്തിറങ്ങിയത്. 73ല്‍ എംടിയുടെ നിര്‍മ്മാല്യം, 74ല്‍ അരവിന്ദന്റെ ഉത്തരായനം.

75ല്‍ കെപി കുമാരന്റെ അതിഥി. 76ല്‍ പിഎ ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ തുടങ്ങീ മലയാള സിനിമയിലും വസന്തത്തിന്റെ ഇടിമു!ഴക്കം സൃഷ്ടിച്ച വര്‍ഷമായിരുന്നു എ!ഴുപതുകള്‍.

1936ല്‍ കൂത്തുപറമ്പില്‍ ജനിച്ച കെപി കുമാരന്‍ അറുപതുകളിലാണ് തിരുവനന്തപുരത്തിന്റെ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. സാഹിത്യവും നാടകവും സിനിമയുമെല്ലാമായി ഒരു സംഘകാലത്തിന്റെ നായകനിരകളില്‍ ഒരാളായി.

ചിത്രലേഖ ഫിലിം സൊസൈറ്റി ഒരു പ്രസ്ഥാനമായത് കെപി കുമാരന്റെ കൂടി പ്രവര്‍ത്തനങ്ങളിലൂടെയാണ്. അവിടുന്നാണ് സ്വയംവരത്തിന്റെ തിരക്കഥാ പങ്കാളിത്തത്തിലൂടെ കെപി കുമാരന്റെ ചലച്ചിത്രപ്രവേശം. അക്കാലത്ത് തന്നെ റോക്ക് എന്ന ചിത്രത്തിലൂടെ കെപി കുമാരന്‍ സ്വതന്ത്ര സംവിധായകനായും രംഗത്തെത്തി. 1975ല്‍ ദില്ലിയില്‍ നടന്ന ഏഷ്യ ഫിലിം ഫെസ്റ്റിവലില്‍ റോക്ക് മികച്ച ചിത്രത്തിനുള്ള സ്വര്‍ണ്ണമെഡല്‍ നേടി.

തുടര്‍ന്നാണ് അതിഥിയുടെ വരവ്. പിജെ ആന്റണി, ബാലന്‍ കെ നായര്‍, ഷീല തുടങ്ങിയ അഭിനേതാക്കളുടെയും അസാമാന്യ പ്രകടനങ്ങളുടെ ഒരു ചരിത്രമായിരുന്നു അതിഥി. മലയാള സിനിമ ആവിഷ്‌ക്കരണത്തിലും ഇതിവൃത്തത്തിലും ഒരു പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു അതിഥിയിലൂടെ.

കാലങ്ങളായി ചലച്ചിത്ര ചരിത്രത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമായിക്കിടന്നിരുന്ന ഈ ചിത്രം പുതിയ തലമുറയുടെ കൂടി കാ!ഴ്ച്ചയ്ക്കു മുന്നിലേക്ക് എത്തുകയാണ് ഈ റെട്രോസ്പക്ടീവിലൂടെ.

മലയാള സിനിമയില്‍ കലയും കലാപവും മു!ഴങ്ങിയ ആ ചലച്ചിത്ര കാലത്തെക്കുറിച്ചാണ് കെപി കുമാരന്റെ കലാ ജീവിതത്തിന്റെയും കേരളത്തിന്റെ 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെയും പശ്ചാത്തലത്തില്‍ ഈ ആ!ഴ്ച്ച പീപ്പിള്‍ ടിവിയിലെ കേരളാ എക്‌സ്പ്രസ് .

മലയാളസിനിമയില്‍ മാറ്റത്തിന്റെ ശംഖൊലിമു!ഴക്കിയെത്തിയ അതിഥിയുമായി വന്ന് ഒരു ആകാശഗോപുരം തന്നെയായി മാറിയ ചലച്ചിത്ര ജീവിതത്തെക്കുറിച്ചുള്ള പരിപാടി ഭകുമാര സംഭവം’ എന്ന പേരിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പീപ്പിള്‍ ടിവിയില്‍ ഞായറാ!ഴ്ച്ച രാത്രി 9.30നാണ് പരിപാടി.

പരിപാടിയുടെ പ്രെമോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News