മൊഞ്ചുള്ള മിഞ്ചി; സ്ത്രീകളുടെ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുമോ?

പൗരാണിക കാലം മുതല്‍ തന്നെ നിലവിലുള്ളതും ഏറ്റവും പഴക്കമുള്ളതുമായ ഒരു ആഭരണമാണ് സ്ത്രീകളുടെ കാല്‍വിരല്‍ മോതിരമായ മിഞ്ചി.

കേവലം ഭംഗിക്ക് വേണ്ടി അണിയുന്ന ഒന്നല്ല മിഞ്ചിയെന്നതാണ് സ്ത്രീകള്‍ ആദ്യം മനസ്സിലാക്കേണ്ടത്.വിശ്വാസപ്രകാരം സ്ത്രീകളില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്ന ഒരു വസ്തുവായാണ് വെള്ളിയില്‍ തീര്‍ത്ത മിഞ്ചി ഉപയോഗിക്കുന്നത്. അധികം സ്ത്രീകളും പൊതുവേ ഒരുക്കത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ്.

നെറ്റിയില്‍ അണിയുന്ന പൊട്ടു മുതല്‍ കാലിലെ മിഞ്ചി വരെ അവര്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നു.പാരമ്പര്യം അനുസരിച്ച് ഇത്തരം ആഭരണങ്ങള്‍ക്കും അണിഞ്ഞൊരുങ്ങലിനും ചില പ്രത്യേകതകള്‍ ഉണ്ട് എന്നത് സത്യം തന്നെയാണെന്നാണ് ജോതിഷികളും വിദഗ്ദരും അഭിപ്രായപ്പെടുന്നത്.

സ്ത്രീകള്‍ കാലിലെ വിരലുകളില്‍ അണിയുന്ന ‘മിഞ്ചി’, അവരുടെ പ്രസവസംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗര്‍ഭാശയവും കാല്‍ വിരലില്‍ അണിയുന്ന ആഭരണം, മിഞ്ചിയും തമ്മില്‍ വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഉണ്ടെന്ന് ശാസ്ത്രം.

രണ്ടു കാലിലേയും വിരലുകളില്‍ വെള്ളിയില്‍ തീര്‍ത്ത മിഞ്ചി അണിയുന്നത് മാസമുറ കൃത്യമാകാന്‍ സഹായിക്കും എന്നും വിശ്വസിക്കുന്നവരുണ്ട്.

ഊര്‍ജ്ജത്തെ എളുപ്പത്തില്‍ കടത്തിവടാന്‍ കഴിയുന്ന ലോഹം ആണ് വെള്ളി എന്നിരിക്കെ വെള്ളി മിഞ്ചി കാലില്‍ അണിഞ്ഞു നടക്കുമ്പോല്‍ ഭൂമിയില്‍ നിന്നും ലഭ്യമാകുന്ന സ്ഥിരോര്‍ജ്ജത്തെ ഇത് വലിച്ചെടുത്ത് ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തിക്കുന്നു, ഇതുവഴി സ്ത്രീകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടുന്നു എന്നതാണ് പഠനങ്ങളുടെ കണ്ടെത്തല്‍.


മിഞ്ചി അണിയുന്നതിലൂടെ പതുക്കെ പതുക്കെ സ്ത്രീകളിലെ അമിത പിരിമുറുക്കം കുറയുന്നുവെന്നും ആസ്‌ട്രോളജിസ്റ്റുകള്‍ വാദിക്കുന്നു. ഓര്‍ക്കുക, അല്‍പം ഗമയ്ക്കും ഫാഷന്‍ ട്രെന്റ്റിനും വേണ്ടി സ്വര്‍ണ്ണം കൊണ്ടുള്ള മിഞ്ചി തന്നെ ആയിക്കോട്ടെ എന്ന ചിന്ത ഉദ്ദേശിച്ച ഫലം നല്‍കില്ല, ശരിയായ ഫലം ലഭ്യമാകണമെങ്കില്‍ വെള്ളി കൊണ്ട് നിര്‍മ്മിച്ച മിഞ്ചി തന്നെ ഉപയോഗിക്കണം.

കാലിലെ മറ്റ് വിരലുകളെ അപേക്ഷിച്ച് രണ്ടാമത്തെ വിരലില്‍ നിന്നു ഉള്ള ഒരു ഞരമ്പ് സ്ത്രീകളുടെ ഗര്‍ഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും ആ ഞരമ്പാണ് അതിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തി ഗര്‍ഭാശയ സംബന്ധമായ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നു.

മിഞ്ചി കാലിലെ രണ്ടാമത്തെ വിരലില്‍ അണിയുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രികപ്പെടുകയും അത് കൃത്യമായ അളവില്‍ രക്തം ഗര്‍ഭാശയത്തിലെത്താന്‍ സഹായിക്കുകയും ചെയ്യുമെന്നും ഗവേഷണങ്ങള്‍ തെളിഞ്ഞിട്ടുള്ളതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. പഠനങ്ങള്‍ ഇതൊക്കയാണെങ്കിലും മിഞ്ചി സ്ത്രീയുടെ കാല്‍ വിരലുകളെ മൊഞ്ചുള്ളതാക്കുന്നുവെന്ന വാദഗതിക്കാരും കുറവല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News