കോണ്‍ഗ്രസ് നേതൃത്വം ക്വട്ടേഷന്‍കാര്‍ക്കൊപ്പമെന്ന് സസ്പെന്‍ഷനിലായ ഡിസിസി ജനറല്‍ സെക്രട്ടറി

കോ‍ഴിക്കോട്: കെ പി സി സി നേതൃത്വം ക്വട്ടേഷന്‍കാര്‍ക്കൊപ്പമെന്ന് സസ്‌പെന്‍ഷനിലായ കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി ഷാജര്‍ അറാഫത്ത്.

കാരണം കാണിക്കല്‍ നോട്ടിസ് പോലും നല്‍കാതെയാണ് സസ്‌പെന്‍ഷന്‍ഷനെന്നും ഔദ്യേഗികമായി അറിയിച്ചാല്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറെന്നും ഷാജര്‍ പീപ്പിളിനോട് പറഞ്ഞു.

കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാരോപിച്ച് ഷാജര്‍ രംഗത്ത് വന്നത് വിവാദമായിരുന്നു.

കോണ്‍ഗ്രസ് പുനസംഘടനയില്‍ സോളാര്‍ ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തണമെന്ന് ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന ഷാജര്‍ അറാഫത്ത് ആവശ്യപ്പെട്ടിരുന്നു. കെ പി സി സി നേതൃത്വത്തോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയും സോളാര്‍ ആരോപണ വിധേയനുമായ എന്‍ സുബ്രഹ്മണ്യന്‍, തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ഷാജര്‍ പോലീസില്‍ നല്‍കിയ പരാതി.

ക്വട്ടേഷന്‍ വിവാദം കോഴിക്കോട് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായതോടെ, പരാതിക്കാരനായ ഷാജറിനെ കെ പി സി സി പ്രസിഡന്റ് സസ്‌പെന്റ് ചെയ്തു. എന്നാല്‍ തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും മാധ്യമ വാര്‍ത്തകളിലൂടെ വിവരം അറിഞ്ഞെന്നും ഷാജിര്‍ പ്രതികരിച്ചു.

പരാതിക്കാരന്റെ ഭാഗം കേള്‍ക്കാത്ത കെ പി സി സി നേതൃത്വം, ക്വട്ടേഷന്‍കാര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നും ഷാജിര്‍ പിപ്പിളിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ സോളാര്‍ കേസ് ഉയര്‍ത്തിയതിന്റെ പേരിലാണ് കെ പി സി സി പട്ടികയില്‍ നിന്ന് ഷാജിര്‍ പുറത്തായത്.

വെളളയില്‍ ബ്ലോക്ക് മണ്ഡലം കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ആരോപണ വിധേയരായ കോഴിക്കോട് നിന്നുളള നേതാക്കളെ, പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കണമെന്ന് ഡിസിസി യില്‍ പ്രമേയം അവതരിപ്പിച്ചതാണ് ഷാജിറിനെ വിനയായത്.

കഴിഞ്ഞ മാസം നവംബര്‍ 23ന് ഡിസിസിയില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി ഷാജര്‍ അറാഫത്ത് പാര്‍ട്ടിയ്ക്ക് പരാതി നല്‍കി. ഡിസംബര്‍ 2ന് വയനാട്ടില്‍വെച്ച് തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘം പിന്തുടര്‍ന്നതായി ഷാജര്‍ അറാഫത്ത് പൊലീസിലും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ വൈത്തിരി പൊലീസിന്റെ പിടിയിലുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News