മലപ്പുറം മേഖലാ പാസ്‌പോര്‍ട് ഓഫീസ് പുനഃസ്ഥാപിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അനിശ്ചിതത്വം മാറിയില്ല

മലപ്പുറം: മലപ്പുറം മേഖലാ പാസ്‌പോര്‍ട് ഓഫിസ് പുനസ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അനിശ്ചിതത്വം. കെട്ടിട ഉടമയുമായുള്ള കരാര്‍ അവസാനിപ്പിച്ചതും ഓഫിസ് ഉപകരണങ്ങള്‍ പുനസ്ഥാപിക്കുന്നതിലുമാണ് തടസ്സം.

ഡിസംബര്‍ 31 വരെ പഴയകെട്ടിടത്തിന്റെ കരാര്‍ പുതുക്കാനാണ് പുതിയ ഉത്തരവ്. ഓഫിസിലെ മുഴുവന്‍ ഫര്‍ണിച്ചറുകള്‍, ടെലഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ കോഴിക്കോട്ടേക്ക് മാറ്റിയാണ് അടച്ചുപൂട്ടിയത്. ഇവപുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും.

ഇതിനുപുറമെ കെട്ടിട ഉടമ വീണ്ടും ഓഫിസിന് കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറാവുകയും വേണം. പഴയ സ്റ്റാഫുകളെ പുനസ്ഥാപിക്കുകയും കോയമ്പത്തൂരിലേക്ക് സ്ഥലം മാറിപ്പോയ പാസ്‌പോര്‍ട്ട് ഓഫിസറെ തിരികെ നിയമിക്കുകയും വേണം.

ഇതെല്ലാം എങ്ങനെനടപ്പാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ജീവനക്കാര്‍. അതിനിടെ പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തെ എം പിമാര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കാണും. പാര്‍ലമെന്റെ സമ്മേളനത്തില്‍ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News