മലപ്പുറം ഫ്‌ളാഷ് മോബ്; മതമൗലികവാദികള്‍ക്ക് കിടിലന്‍ മറുപടിയുമായി എസ്എഫ്‌ഐ

തിരുവനന്തപുരം: മലപ്പുറത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികള്‍ക്കുനേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഫ്‌ളാഷ് മോബ് നടത്തി പ്രതിഷേധിച്ചു.

മതതീവ്ര ഫത്വവകള്‍ക്ക് മറുപടി മനവീകതയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചത്.

എയിഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബിനെതിരെയാണ് അശ്ലീല പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നത്. എന്നാല്‍ വലിയ പിന്തുണയും പെണ്‍കുട്ടികള്‍ക്ക് ലഭിച്ചു.

സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.സി. ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here