ഓഖി ദുരിതാശ്വാസ നിധി: മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാന്‍ ഉദാരമായി സംഭാവന നല്‍കണമെന്ന് സിപിഐഎം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ അവസാന ആഴ്ചയിലുണ്ടായ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ ഫലമായി ഇതിനകം 38 പേര്‍ മരണപ്പെട്ടതായും, കടലില്‍ പോയ നിരവധി പേര്‍ തിരിച്ചെത്താത്തതുമായ റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.

മരണപ്പെട്ടവരുടെ കുടുബാംഗങ്ങളെ സഹായിക്കാനും, തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും, അപകടത്തില്‍പ്പെട്ടവരേയും സഹായിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശത്തിന്റെ സുരക്ഷിതത്തിനാവശ്യമായ മറ്റു നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഇതിന് വലിയതുക ആവശ്യമായി വരും. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഈ ഫണ്ടിലേക്ക് പാര്‍ട്ടി അംഗങ്ങളും വര്‍ഗ്ഗബഹുജന സംഘടന അംഗങ്ങളും കഴിവിന്റെ പരമാവധി തുക സംഭാവനയായി നല്‍കേണ്ടതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News