സഹപാഠികളുടെ മാനസിക പീഡനം: ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി ബാലന്‍

സഹപാഠികളുടെ മാനസിക പീഡനത്തെത്തുറന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിച്ചു.

കുട്ടിയുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. കാലിനു ഒടിവുള്ളതിനാല്‍ ഒരു ശസ്ത്രക്രിയ കൂടി ആവശ്യമയി വരും. ചികിത്സക്കാവശ്യമായ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആയിരിക്കും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന ഏവിയേഷന്‍ അക്കാദമിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പട്ടികവര്‍ഗ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here