ഐഎഫ്എഫ്‌കെ: ഇടം നഷ്ടപ്പെട്ടവരുടെ കഥ പറഞ്ഞ് ദി ഇന്‍സള്‍ട്ട്: വന്‍സ്വീകരണം നല്‍കി ചലച്ചിത്രപ്രേമികള്‍

22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായെത്തിയ സിയാദ് ദൗയിരിയുടെ ലെബനീസ് ചിത്രം ദി ഇന്‍സള്‍ട്ടിന് വന്‍ വരവേല്‍പ്പ്.

അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ പിന്നാമ്പുറ ജീവിതങ്ങളെ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നിരവധി സിനിമാ പ്രേമികളാണ് നിശാഗന്ധിയിലെത്തിയത്.

സമൂഹത്തില്‍ ഇടം നഷ്ടപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം ദി ഇന്‍സള്‍ട്ട് എത്തിയത്. സിയാദ് ദൗയിരിയുടെ ലെബനീസ് ചിത്രം ദി ഇന്‍സള്‍ട്ടിന്റെ ആദ്യ പ്രദര്‍ശനം കൂടിയായിരുന്നു മേളയില്‍ നടന്നത്.

അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ പിന്നാമ്പുറ ജീവിതങ്ങളെ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുകയാണ് ഈ ചിത്രം. ചലച്ചിത്ര മേളയുടെ ആദ്യ ദിവസം തന്നെ വന്‍ വരേവേല്‍പ്പാണ് ദി ഇന്‍സള്‍ട്ടിന് ലഭിച്ചത്.

അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉല്‍ഭവവും അര്‍ത്ഥരാഹിത്യവും ചിത്രം അനാവരണം ചെയ്യുന്നു. രണ്ട് വ്യക്തികള്‍ക്കിടയിലെ നിസാര തര്‍ക്കങ്ങള്‍ അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലേക്ക് വഴി തുറക്കുമ്പോള്‍ നീതിവ്യവസ്ഥ നോക്കുക്കുത്തിയാകുന്നത് എങ്ങനെയെന്നും ചിത്രം തുറന്ന് കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here