തോലന്നൂര്‍ കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; വൃദ്ധദമ്പതികളെ മരുമകളും കാമുകനും കൊന്നത് വിവാഹേതരബന്ധം തടസമില്ലാതെ തുടരാന്‍

പാലക്കാട്: പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളായ സ്വാമിനാഥനെയും പ്രേമകുമാരിയെയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.

പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദമ്പതികളുടെ മരുമകള്‍ ഷീജയും വടക്കന്‍ പരവൂര്‍ സ്വദേശി സദാനന്ദനുമാണ് കേസിലെ പ്രതികള്‍.

സെപ്തംബര്‍ 13ന് തോലന്നൂരിലെ വൃദ്ധദമ്പതികളായ സ്വാമിനാഥനെയും ഭാര്യ പ്രേമകുമാരിയെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണസംഘം പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

122 സാക്ഷിമൊഴികളും 11 രേഖകളുമുള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് 84 ദിവസത്തിനകമാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
കൊലപാതകത്തിലുള്‍പ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടിയിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശിയായ സദാനന്ദനെ സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് അറസ്റ്റ് ചെയ്തതോടെ കൊലപാതക ആസൂത്രണത്തിന് പിന്നില്‍ മരുമകള്‍ ഷീജയാണെന്ന് വ്യക്തമായി. സ്വാമിനാഥനെയും പ്രേമകുമാരിയെയും വെട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്.

ദമ്പതികളുടെ കൂടെ താമസിച്ചിരുന്ന ഷീജയെ വീട്ടുമുറ്റത്ത് കൈകാലുകള്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു. എന്നാല്‍ കൊലപാതത്തിന്റെ പോലീസിനെ വഴിതെറ്റിക്കാന്‍ ഷീജയും സദാനന്ദനും നടത്തിയ നാടകമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ ഷീജയെയും പോലീസ് അറസ്റ്റ് ചെയ്തു.

ഷീജയുടെ വീടിനടുത്ത് താമസിച്ചിരുന്ന സദാനന്ദനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം തടസ്സമില്ലാതെ തുടരുന്നതിന് വേണ്ടിയാണ് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

84 ദിവസമായി ഷീജ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും സദാനന്ദന്‍ പാലക്കാട് സബ് ജയിലിലും റിമാന്‍ഡിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News