അയാള്‍ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; തലനാരിഴയ്ക്കാണ് രക്ഷപെട്ടത്; ഉന്നതനായ നിര്‍മാതാവിനെതിരെ നടി ഗായത്രി

പ്രമുഖ ചലച്ചിത്രനിര്‍മാതാവിനെതിരെ പീഡനാരോപണങ്ങളുമായി നടി ഗായത്രി ഗുപ്ത. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍

ഗായത്രി പറയുന്നത് ഇങ്ങനെ:

എനിക്ക് സിനിമാ വാഗ്ദാനങ്ങള്‍ വന്ന സമയത്ത് തന്നെ ഞാന്‍ തുറന്ന് പറഞ്ഞിരുന്നതാണ് വേഷങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവിന്റെയോ സംവിധായകന്റെയോ കൂടെ കിടക്കാനും മറ്റ് വിട്ടുവീഴ്ചകള്‍ക്കുമൊന്നും തയ്യാറല്ലെന്ന്. അന്ന് അങ്ങനെ ഒന്നും ഉണ്ടാകില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ കഴഞ്ഞപ്പോള്‍ കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങി.

ഒരു ദിവസം എന്നെ വീട്ടില്‍ വിടാന്‍ വരുന്ന വഴിയില്‍ തന്റെ കാര്‍ കേടായെന്ന് കള്ളം പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് എന്നെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. വളരെ സ്വാധീനമുള്ള വ്യക്തിയാണ് അയാള്‍. അവിടെ എത്തിയതും അയാള്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി, എന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ഒരു രാത്രിക്കായി എത്ര പണം വേണമെങ്കിലും തരാമെന്ന് പറഞ്ഞു. ആത്മാഭിമാനം നഷ്ടപ്പെടുത്തി പണം നേടാന്‍ ഞാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും, അവരെന്നെ വല്ലാതെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

തലനാരിഴയ്ക്കാണ് അന്ന് ഞാന്‍ രക്ഷപെട്ടത്. അതോടെ ആ ചിത്രത്തില്‍ നിന്നും ഞാന്‍ പിന്‍വാങ്ങി. മുന്‍പ് പല നടിമാരും അയാളുടെ കൂടെ കിടക്കാന്‍ തയ്യാറായതിനാലാണ് അന്ന് അയാളെന്നെ സെക്‌സിന് നിര്‍ബന്ധിച്ചത്. അതാണ് ഏറ്റവും ഞെട്ടിക്കുന്ന സംഭവം. നമ്മള്‍ ചിന്തിക്കേണ്ടതും അത് തന്നെ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News