കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി; മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതില്‍ ആശങ്ക

ദില്ലി: ഓഖി ചുഴലിക്കാറ്റില്‍ പ്രത്യേക പാക്കേജ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.30നാണ് കൂടിക്കാഴ്ച.

ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം, 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി ഉന്നയിക്കും.

കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കടലില്‍ ഒഴുകി നടക്കുന്നതില്‍ ആശങ്കയുണ്ടെന്നും നേവിയുടെ തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here