സിപിഐഎം പിബി തുടരുന്നു

ദില്ലി: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ദില്ലിയില്‍ തുടരുന്നു. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് യോഗം.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രിയ പ്രമേയം മുഖ്യചര്‍ച്ചയാകും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യും.

പ്രമേയത്തിന്റെ പ്രാഥമിക ചര്‍ച്ച കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തില്‍ നടന്നിരുന്നു. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് പോളിറ്റിബ്യൂറോ കരട് പ്രമേയത്തിന് രൂപം നല്‍കും. ഇത് ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം പരിശോധിച്ച് തീരുമാനം എടുക്കും.

കേന്ദ്ര കമ്മിറ്റിയോഗത്തിന് അനുമതി ലഭിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ അതാത് ഭാഷയില്‍ രാഷ്ട്രീയ പ്രമേയം വിവര്‍ത്തനം ചെയ്ത് കൈമാറും.

ദേശിയ രാഷ്ട്രീയ സംഭവവികാസങ്ങളും എന്‍ഡിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News