ട്രെയിന്‍ ശബ്ദം കേട്ട് ആന വിരണ്ടോടി; കടലുണ്ടിയെ വിറപ്പിച്ച ആനയ്ക്ക് സംഭവിച്ചത്

കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി. നാടിനെ വിറപ്പിച്ചോടിയ ആന കോടക്കടവിന് സമീപത്ത് കടലുണ്ടി പുഴയില്‍ ചളിയില്‍ വീഴുകയും ചെയ്തു.

തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയിലെത്തിച്ചത്. കടലുണ്ടിയില്‍ അയ്യപ്പന്‍ വിളക്കിനായി കൊണ്ടുവന്ന ആന വിരണ്ടോടി കടലുണ്ടി പുഴയിലേക്കു ചാടുകയായിരുന്നു. ആനപ്പുറത്ത് ഉണ്ടായിരുന്ന യുവാവ് പുഴയില്‍ ചാടി രക്ഷപെട്ടു.

ട്രെയിന്‍ കടന്നു പോകുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ആനയെ കയറു കൊണ്ട് കെട്ടി വലിച്ചു കരയ്ക്കു എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News