ജനക്ഷേമ പദ്ധതികള്‍ക്ക് ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക പരസ്യത്തിന്; മോദി സര്‍ക്കാര്‍ ചിലവഴിച്ചത് 3,755 കോടി രൂപ

ന്യൂഡല്‍ഹി:മോദി സര്‍ക്കാന്‍ അധികാരത്തിലേറി മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് പരസ്യങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചത് 3,755 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.

വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാര്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടേബര്‍ വരെയുള്ള കാലയളവില്‍ പ്രിന്റ് ഇലക്ടോണിക് മീഡിയകളില്‍ 37,54,06,23,616,രൂപയാണ് പരസ്യത്തിനായി ചിലവഴിച്ചത്. റേഡിയോ, സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, എസ്എംഎസ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി മാത്രം 1,656 കോടി രൂപയുടെ പരസ്യങ്ങളാണ് നല്‍കിയത്.

അച്ചടിമാധ്യമങ്ങളിലൂടെ 1,698 കോടിയുടെ പരസ്യങ്ങളും ഹോര്‍ഡിങ്സ്, പോസ്റ്ററുകള്‍, ലഖുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങിയവയിലൂടെ 399 കോടി രൂപയുടെ പരസ്യങ്ങളുമാണ് നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട പല പദ്ധതികള്‍ക്കും പല മന്ത്രാലയങ്ങള്‍ക്കും നീക്കിവയ്ക്കുന്ന ആകെ തുകയേക്കാള്‍ കൂടുതലാണ് ഈ തുക.

2016ല്‍ രാംവീര്‍ തന്‍വാറിന് ലഭിച്ച ഒരു വിവരാവകാശ രേഖ പ്രകാരം 2014 ജൂണിനും 2016 ആഗസ്തിനുമിടയില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ നേട്ടങ്ങള്‍ പരസ്യംചെയ്യുന്നതിനു മാത്രം ചിലവഴിച്ചത് 1,100 കോടി രൂപയാണ്.മന്‍ കി ബാത്തിന്റെ പരസ്യം പത്രങ്ങളില്‍ നല്‍കുന്നതിന് 8.5 കോടി രൂപയാണ് നല്‍കിയിരുന്നത്.

2015ല്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ 526 കോടിയോളം രൂപ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചതിനെതിരെ കോണ്‍ഗ്രസ്സും
ബിജെപിയും വിമര്‍ശനമുന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News