മേളയില്‍ നാളെ ; സാത്താന്‍സ് സ്ലേവ്‌സടക്കം മികച്ച പത്ത് ചിത്രങ്ങള്‍

ജോകോ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ഇന്‍ഡോനേഷ്യന്‍ ഹൊറര്‍ മൂവി ‘സാത്താന്‍സ് സ്ലേവ്‌സ്’, ജോര്‍ജ് ഒവാഷ് വിലി സംവിധാനം ചെയ്ത ജോര്‍ജിയന്‍ ചിത്രം ‘കിബുല’, റോബിന്‍ കാംപില്ലോയുടെ ഫ്രഞ്ച് ചിത്രം ‘120 ബിപിഎം’, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാന്‍കോയുടെ ‘ആഫ്റ്റര്‍ ലൂസിയ’ , ജാന്‍ സ്പെക്കാന്‍ബെഗ് തിരക്കഥയും സംവിധാനവും ചെയ്ത ‘ഫ്രീഡം’ മാര്‍ത്ത മെസ്സാറോസിന്റെ ഹങ്കേറിയന്‍ ചിത്രം ‘ഔറോറ ബോറിയാലിസ്’ , പെഡ്രോ പിനെയുടെ പോര്‍ച്ചുഗല്‍ ചിത്രം ‘നത്തിങ് ഫാക്ടറി’ , ഹാസിം അയ്ഥേമിര്‍ സംവിധാനം ചെയ്ത ’14 ജൂലൈ’, മരിയ സദോസ്‌ക്കയുടെ ‘ദി ആര്‍ട് ഓഫ് ലവിങ്’, രവി ജാദവ് സംവിധാനം ചെയ്ത ‘ന്യൂഡ്’ എന്നിവ മേളയില്‍ നാളെ (ഡിസംബര്‍ 11) പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങളാണ്. പ്രമേയവും അവതരണരീതിയും സാമൂഹിക- സൗന്ദര്യാത്മക മേന്മയുമാണ് ഈ ചിത്രങ്ങളെ മികച്ചതാക്കുന്നത്.

1980 കളുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് ‘സാത്താന്‍സ് സ്ലേവ്‌സ്’, മറ്റു ഹൊറര്‍ മൂവികളില്‍നിന്നു തികച്ചും വഴിമാറി നടന്ന ഈ ചിത്രം ഭയത്തിന് പുതിയൊരു പര്യായം നല്‍കുന്നു. ഇന്‍ഡോനേഷ്യന്‍ ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി എട്ടോളം അംഗീകാരങ്ങള്‍നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ജോകോ അന്‍വര്‍ ആണ്. നിശാഗന്ധിയില്‍ രാത്രി 10.30 നു ചിത്രം പ്രദര്‍ശിപ്പിക്കും .
സ്വാതന്ത്ര്യാനന്തരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഒരു അട്ടിമറിയിലൂടെ സ്ഥാന ഭ്രഷ്ടനാവുന്നതും അദ്ദേഹത്തിന്റെ പലായനവും പ്രമേയമാകുന്ന സിനിമയാണ് ‘കിബുല’ . അരക്ഷിത പരിസരങ്ങള്‍ക്കിടയിലും അതിജീവനത്തിനുള്ള കഥാപാത്രത്തിന്റെ ശ്രമങ്ങള്‍ കഥാഗതിയെ ആകാംക്ഷ നിറഞ്ഞതാക്കുന്നു. കൃപയില്‍ രാത്രി 8.30 നാണു ചിത്രം പ്രദര്‍ശിപ്പിക്കുക.

സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യംചെയ്ത് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫ്രഞ്ച് സിനിമയാണ് ‘120 ബിപിഎം’. എയ്ഡ്‌സ് രോഗികള്‍ക്ക് സാന്ത്വനം പകരുന്ന പാരീസിലെ ആക്ട് അപ്പ് സംഘടനയിലെ സന്നദ്ധ സേവകരെക്കുറിച്ചുള്ള ചിത്രം കാന്‍, സാന്‍ സെബാസ്റ്റ്യന്‍ ഐ എഫ് എഫ് തുടങ്ങി വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടി. ധന്യ തീയേറ്ററില്‍ ഉച്ചക്ക് 12 മണിക്കാണ് പ്രദര്‍ശനം .
മികച്ച സിനിമാനുഭവം നല്‍കുന്ന ‘ആഫ്റ്റര്‍ ലൂസിയ’ (വൈകുന്നേരം 3.15 , ന്യൂ സ്‌ക്രീന്‍ 3 ), ‘ഫ്രീഡം’ (രാവിലെ 11.45 , ശ്രീ പത്മനാഭ), ‘ഔറോറ ബോറിയാലിസ്’ (രാവിലെ 9.45, അജന്ത), ‘നത്തിങ് ഫാക്ടറി’ (രാത്രി 8 : 15 ,ന്യൂ സ്‌ക്രീന്‍ 1), 14 ജൂലൈ (വൈകുന്നേരം 3 : 15 രമ്യ ), ‘ദി ആര്‍ട് ഓഫ് ലവിങ്’ (വൈകുന്നേരം 3 : 15 , കലാഭവന്‍), ‘ന്യൂഡ്’ (വൈകുന്നേരം 6 : 30 , നിള) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ സിനിമകളടക്കം സമകാലിക പ്രസക്തമായ 68 ചിത്രങ്ങളാണ് നാളെ പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News