ഓഖി ദുരന്തം: 1843 കോടിയുടെ കേന്ദ്രധനസഹായം ആവശ്യപ്പെട്ട് കേരളം; കേന്ദ്രഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും

ദില്ലി:ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഓഖി ദുരന്തനിവാരണത്തിന് 1843 കോടിയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു .ഇതില്‍ 300 കോടി രൂപ അടിയന്തിര സഹായമായി നല്‍കണം. കടലില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ നാവികസേനയുടെ സഹായം തുടരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ കണ്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .
ദില്ലിയില്‍ കേന്ദ്ര മന്ത്രിമാരായരാജ്‌നാഥ്സിംഗിനെയുംനിര്‍മല സീതാരമാനേയും കണ്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി നിരവധി ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കരിനോട് ഉന്നയിച്ചത്. ഓഖി ദുരന്ത നിവരണത്തിനായി 1843 കോടിരൂപയുടെ ധനസഹായവും അടിയന്തരമായി 300 കോടിയുടെ ധനസഹായവും സംസ്ഥാനാം ആവശ്യപ്പെട്ടു.

നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉന്നതതല സംഘം ഉടന്‍ കേരളം സന്ദര്‍ശിക്കും . ഹ്രസ്വ കാല, ഇടക്കാല,ദീര്‍ഘകാല വിഭാഗങ്ങളില്‍പ്പെടുത്തിയാണു ദുരിതാശ്വാസ സഹായം തേടിയിരിക്കുന്നത്.

ഹ്രസ്വകാല പദ്ധതിയില്‍256 കോടിയുടേയും ഇടക്കാലത്തേക്ക് 792കോടിയുടേയും ദീര്‍ഘകാലത്തേക്കു നടപ്പാക്കേണ്ട പദ്ധതികള്‍ക്കായി 795കോടി രൂപയുടേയും പാക്കേജാണു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.കേരളത്തില്‍ 13436 ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ ഉണ്ട്. ഇതിനുപുറമേ 4148 മല്‍സ്യതൊഴലളികള്‍ വിടില്ലാത്തവരാണ്. ഇവരെ പ്രധാനമന്ത്രിയുടെ റൂറല്‍ ഹസ്സിങ് പ്രോജെക്ടില്‍ ഉള്‍പ്പെടുത്തി 2018-19ഓടെ സമഗ്ര പുനരധിവാസം ഉറപ്പാക്കണം .

കടലില്‍ കിടക്കുന്ന മൃദദേഹങ്ങള്‍ കരക്കെത്തിക്കാനും , ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ കരക്കെത്തിക്കാനുള്ള നടപടിയും ഉണ്ടാകണമെന്നും. 10ദിവസം കൂടി നാവികസേനയുടെയും വ്യോമസേനയുടെയും സഹായം ഉറപ്പാക്കണമെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരമനോടും ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് വിവരങ്ങള്‍ കൃത്യമായി കൈമാറാന്‍ ഐ എസ് ആര്‍ ഓ ഉള്‍പ്പടെയുള്ള ഏജന്‍സി കളുടെ സഹായത്തോടെ സുരക്ഷാ ഒരുക്കണം.ദുരന്തം സംഭവിച്ചത് മുതല്‍ മനുഷ്യസാധ്യമായ എല്ലാകാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തു. 30ന് 12 മണിയോടെ മാത്രമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ് ലഭിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News