മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് പാട്ട് പാടി ആരാധകമനം കവര്‍ന്ന് ഡിക്യു; വീഡിയോ വൈറല്‍

മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് പാട്ട് പാടി ആരാധകരുടെ മനം കവര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ “വെണ്ണിലാ ചന്ദനകിണ്ണം “എന്ന അഴകിയ രാവണനിലെ ഗാനമാണ് ദുല്‍ഖര്‍ അവാര്‍ഡ് ദാനചടങ്ങില്‍ പാടിയത്.

ദോഹയില്‍ നടന്ന യുവ അവാര്‍ഡ് ദാന ചടങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് ദുല്‍ഖര്‍ പാട്ടിനെകുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയ ദുല്‍ഖര്‍ മമ്മൂട്ടിയുടെ ”വെണ്ണിലാ ചന്ദനക്കിണ്ണം” എന്ന ഗാനവും ആലപിച്ചു. ഈ പാട്ട് കേള്‍ക്കുമ്പോള്‍ മകള്‍ പെട്ടന്ന് ഉറങ്ങുമെന്നും. ചെറുപ്പത്തിലെ വളരെ ഇഷ്ടമുള്ള ഒരു വിഷ്വലാണിത്.വാപ്പച്ചി വഞ്ചി തുഴഞ്ഞുള്ള ഈ വിഷ്വലാണ് പാട്ട് കേള്‍ക്കുമ്പോള്‍ തനിക്ക് ഓര്‍മ്മ വരികയെന്നും ഡിക്യു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News