ഐഎഫ്‌എഫ്‌കെയില്‍ ഇന്ന് 67 സിനിമകള്‍ പ്രദർശിപ്പിക്കും

മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും. മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുൾപ്പെടെ എട്ട് സിനിമകൾ മത്സര വിഭാഗത്തിൽ പ്രദര്‍ശനത്തിനെത്തും. സഞ്ജു സുരേന്ദ്രന്റെ ഏദൻ, അമിത് വി. മസുർക്കറുടെ ‘ന്യൂട്ടന്‍’, നിള മദ്ഹബ് പാണ്‌ഡെയുടെ ‘ഡാര്‍ക്ക് വിൻഡ് എന്നിവയാണ് മത്സരവിഭാഗത്തിലെ ഇന്ത്യൻ ചിത്രങ്ങൾ.

ഗോവൻ മേളയിൽ ശ്രദ്ധേയമ ടേക്ക് ഓഫ്, അതിശയങ്ങളുടെ വേനൽ എന്നീ ചിത്രങ്ങൾ മലയാള സിനിമാ വിഭാഗത്തിൻ പ്രേക്ഷകർക്ക് മുന്നിലെത്തും.

സത്യജിത്ത് റേ സംവിധാനം ചെയ്ത ചാരുലതയുടെ പ്രത്യേക പ്രദര്‍ശനം രാത്രി 8.45 ന് ശ്രീ തിയേറ്ററില്‍ നടക്കും. 24 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൻ പ്രദർശിപ്പിക്കുന്നവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here