നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം: ഉന്നത സംഘത്തിന്റെ സന്ദര്‍ശനം നാളെ

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നത സംഘം നാളെ പ്രദേശം സന്ദര്‍ശിക്കും.

ഇടുക്കി ജില്ലക്കാരന്‍ കൂടിയായ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, റെവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം – വന്യ ജീവി വകുപ്പ് മന്ത്രി കെ രാജു എന്നിവരടങ്ങുന്ന സംഘമാണ് കൊട്ടക്കമ്പൂര്‍, വട്ടവട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.

നിര്‍ദിഷ്ട മേഖലയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ സംഘം പരിശോധിക്കും. നാളെ വൈകിട്ടോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഉന്നത സംഘം ചൊവ്വാഴ്ച അവലോകന യോഗം ചേരും.

യോഗത്തില്‍ ഇടുക്കി എം പി, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

അടുത്ത വര്‍ഷമെത്തുന്ന കുറിഞ്ഞി പൂക്കാലത്തിന് മുമ്പെ, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here