പ്ലാസ്റ്ററിങ് പദാര്‍ഥത്തില്‍ മുഖത്തിന്റെ ആകൃതി സൃഷ്ടിക്കാനായി മൊക്രോവേവ് ഓവനിലേക്ക് തലയിട്ട യുവാവിന്റെ ജീവന്‍ അപകടത്തില്‍. 22 കാരനായ യുവാവും സുഹൃത്തുക്കളും നടത്തിയ ശ്രമം പാളുകയായിരുന്നു. വീഡിയൊ യൂട്യൂബില്‍ അപ് ലോഡ് ചെയ്യാനായിരുന്നു ഈ സാഹസികത.
സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചിട്ടും തല ഊരാന്‍ പറ്റാഞ്ഞതോടെ വിദഗ്ദ്ധസംഘത്തിന്റെ സഹായം തേടുകയായിരുന്നു. ബ്രിട്ടനിലാണ് സംഭവമുണ്ടായത്.
പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച ശേഷം മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച് അതില്‍ മുഖം അമര്‍ത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു സംഘം. തലയില്‍ ഒരു പ്ലാസ്റ്റിക് കൂടും ശ്വസിക്കാനുള്ള എയര്‍ ട്യൂബ് വായിലും ഘടിപ്പിച്ച ശേഷമായിരുന്നു പരീക്ഷണം. എന്നാല്‍ യുവാവും സുഹൃത്തുക്കളും വിചാരിക്കുന്നതിനു മുന്നേ തന്നെ പ്ലാസ്റ്ററിങ് പദാര്‍ഥം കട്ടിയായാതോടെ തല മൈക്രോ വേവ് ഓവനില്‍ കുടുങ്ങി.
രക്ഷിക്കാനുളള സുഹൃത്തുക്കളുടെ ശ്രമം പരാജയപ്പെട്ടതോടെ വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ സര്‍വീസിനെ അറിയിച്ചു. വിദഗ്ദ്ധസംഘവും ഏറെ പണിപ്പെട്ടാണ് തല പുറത്തെടുത്തത്. മൈക്രോ വേവ് ഓവന്‍ സ്വിച്ച് ഓണ്‍ ചെയ്യാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ ചിത്രങ്ങള്‍ വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here