അടുത്ത വര്‍ഷം മുതല്‍ ഫിലിംഫെസ്റ്റിവെല്‍ സംഘടിപ്പിക്കും; അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സാന്നിധ്യമറിയിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

22 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിറസാന്നിദ്ധമാകുകയാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. അടുത്ത വര്‍ഷം മുതല്‍ വിമന്‍ ഇന്‍ സിനിമാകളക്ടീവ് ഫിലിംഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്ന് കൂട്ടായ്മ പ്രതിനിധി റീമാകല്ലിങ്കല്‍ വ്യക്തമാക്കി.
ഫെസ്റ്റിവല്ലിന്‍റെ പ്രധാന വേദിയായ ടാഗൂര്‍ തീയേറ്ററില്‍ വിമന്‍ ഇന്‍ സിനിമാകളക്ടീവ് സ്റ്റോളും ആരംഭിച്ചിട്ടുണ്ട്.
എല്ലാ മേഖലയില്‍ നിന്നുള്ള വെല്ലുവി‍ളികളെയും നേരിടാന്‍ സജ്ജമായി തന്നെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ചലച്ചിത്രമേളയിലും നിറ സാന്നിദ്ധ്യമായിരിക്കുന്നത്.
സിനിമാ മേഖലയില്‍ വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ടാണ് വനിതകളുടെ മാത്രം കൂട്ടായ്മയില്‍ നിന്ന് സിനിമകള്‍ പിറക്കാന്‍ പോകുന്നതെന്ന് കൂട്ടായ്മയിലെ പ്രതിനിധി റീമാകല്ലിങ്കല്‍ പറഞ്ഞു.
വെല്ലുവിളികള്‍ പലകേന്ദ്രങ്ങളില്‍ നിന്നുമുണ്ട്. സ്വന്തം വിഭാഗത്തിലെ വെല്ലുവിളിയാണ് തരണം ചെയ്യാന്‍ ഏറ്റവും പ്രയാസ്സമേറിയത്.അതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കി.
ചലച്ചിത്രമേളയില്‍ പങ്കാളിത്തം ഉറപ്പാക്കിയാണ്  മേളയുടെ പ്രധാനവേദിയില്‍ സ്റ്റോള്‍ ആരംഭിച്ചതെന്ന് റിമകല്ലിങ്കല്‍ പറഞ്ഞു.അടുത്തവര്‍ഷം മുതല്‍ പ്രത്യേക ചലച്ചിത്രമേളയും വിമന്‍ ഇന്‍ സിനിമാകളക്ടീവിന്‍റെ ഭാഗമായി ഉണ്ടാകുമെന്നും റിമാകല്ലിങ്കല്‍ പ്രഖ്യാപിച്ചു.
ചലച്ചിത്രമേളയില്‍ നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് കാണുമെന്നും റീമാകല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു.ബംഗാളി സംവിധായകയും ചലച്ചിത്രതാരവുമായ അപര്‍ണ്ണാസെന്‍ ആണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ സ്റ്റോള്‍ ഉദ്ഘാടനം ചെയ്തത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here