അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആട് 2വിലെ ചങ്ങാതി നന്നായാല്‍ എന്ന ഗാനം 4 ലക്ഷം പേരാണ് യുട്യൂബിലൂടെ കണ്ടത്. ഷാജി പാപ്പനായി എത്തുന്ന ജയസൂര്യയും മറ്റു കഥാപാത്രങ്ങളുംഡാന്‍സ് ചെയ്ത് തകര്‍ക്കുന്ന ഈ പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.
മനു മഞ്ജിത്തും പ്രീതി നമ്പ്യാരും ചേര്‍ന്ന് എഴുതിയിരിക്കുന്ന വരികള്‍ പാടിയിരിക്കുന്നത്
കീര്‍ത്തന ശബരീഷും സിയ ഉള്‍ഹഖും ചേര്‍ന്നാണ്.
തീയറ്ററില്‍ വിജയിച്ചില്ലെങ്കിലും ഷാജി പാപ്പന് വന്‍ ആരാധകരാണ്. എല്ലാവരും ആസ്വദിച്ച സിനിമ തീയറ്ററുകളില്‍ പരാജയമായതിന്റെ ക്ഷീണം തീര്‍ക്കാന്‍ വീണ്ടും അവര്‍ എത്തുമ്പോള്‍ തീയേറ്ററുകള്‍ ഇനി ചിരിയുടെ ഉത്സവ പറമ്പാകുമെന്നതിന് സംശയമില്ല.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ആട് വൈറല്‍ ഹിറ്റായ സമയത്ത് തന്നെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളില്‍ പലരും രണ്ടാം ഭാഗത്തിലുമുണ്ടാകും.
നിര്‍മാതാവ് വിജയ് ബാബു സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെയാണ് ആട് രണ്ടാം ഭാഗത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിര്‍മാണം. തിയറ്ററുകള്‍ ഇനി പൂരപ്പറമ്പാകും അതിനു വേണ്ടി ക്രിസ്മസ് റിലീസായി ഡിസംബര്‍ 22നാണ്ഷാജി പാപ്പനും കൂട്ടരുംതിയേറ്ററുകളിലേക്കെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here