ദംഗല്‍ നായികയ്ക്കുനേരെ വിമാനത്തില്‍ വെച്ച് ലൈംഗീക അതിക്രമം; കരഞ്ഞുകൊണ്ട് ദൃശ്യങ്ങള്‍ പുറത്തു വിട്ട് താരം

ദംഗല്‍ നായിക സൈറ വസീമിനുനേരെ വിമാനത്തില്‍ വെച്ച് ലൈംഗീക അതിക്രമം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയില്‍ എയര്‍ വിസ്താര വിമാനത്തുള്ളില്‍ വെച്ചാണ് ഒരാള്‍ പതിനേഴുകാരിയായ നടിയോട് മോശമായി പെരുമാറിയത്.

എയര്‍ വിസ്താര വിമാനത്തില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ നടി തന്നെ വെളിപ്പെടുത്തി.

പിന്നിലിരുന്ന യാത്രക്കാരന്‍ തന്റെ കാല്‍ ഉപയോഗിച്ച് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു ഉറക്കത്തിലായിരുന്ന നടി ഞെട്ടിയുണര്‍ന്നപ്പോഴാണ് അക്രമിയുടെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നു വീഡിയോയില്‍ സൈറ വ്യക്തമാക്കുന്നു.

കരഞ്ഞുകൊണ്ടാണ് നടി സംഭവങ്ങള്‍ വിശദീകരിച്ചത്. സംഭവ ത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പിന്നിലിരുന്നയാള്‍ അതിക്രമത്തിന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലൂടെ സൈറ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.

പീഡനത്തിനു ശ്രമിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് എയര്‍ വിസ്താര അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News