ഐഎഫ്എഫ്‌കെ: ന്യൂഡിന്റെ പ്രദര്‍ശനം താല്‍കാലികമായി മാറ്റി

തിരുവനന്തപുരം: വിവാദ ചിത്രമായ ന്യൂഡിന്റെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ പ്രദര്‍ശനം താല്‍കാലികമായി മാറ്റി. സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മാറ്റം.

ഏകയായ ഒരമ്മയുടെ അതിജീവനത്തിന്റെ കഥയാണ് രവി ജാദവിന്റെ ന്യൂഡ് എന്ന ചിത്രം പറയുന്നത്. IFFIയില്‍ പ്രദര്‍ശനം നിഷേധിക്കപ്പെട്ട ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഇടം നേടിയിരുന്നു.

എന്നാല്‍ സെന്‍സര്‍ഷിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ മേളയിലെ ആദ്യ പ്രദര്‍ശനം താല്‍കാലികമായി മാറ്റുകയായിരുന്നു. സെന്‍സര്‍ഷിപ്പ് ലഭിക്കുന്ന മുറയ്ക്ക് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.

ചിത്രത്തില്‍ ശരീരഭാഗങ്ങള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നുവെന്നതായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം. വൈകുന്നേരം ആറിനായിരുന്നു മേളയില്‍ ന്യൂഡിന്റെ ആദ്യ പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്.

നാളെ സെന്‍സര്‍ബോര്‍ഡില്‍ നിന്നും സംവിധായകന് ലഭിക്കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാകും മേളയിലെ ന്യൂഡിന്റെ പ്രദര്‍ശനത്തില്‍ അന്തിമ തീരുമാനമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News