ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കേന്ദ്രം അടിച്ചുതകര്‍ത്തത് ബിജെപി നേതാവ്; വിചിത്രവിശദീകരണവും

ചെന്നൈ: കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍.

പ്രാദേശിക നേതാവായ നന്ദകുമാറും സുഹൃത്തുക്കളായ മൂന്ന് പേരുമാണ് അറസ്റ്റിലായത്. പാസ്റ്റര്‍ വിനോദ് കുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കോയമ്പത്തൂര്‍ മാതംപാളയത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. ന്യൂ ലൈഫ് പ്രൊഫറ്റിക് ചാരിറ്റബില്‍ ട്രസ്റ്റിന്റെ പ്രാര്‍ത്ഥനാ കേന്ദ്രമാണ് അടിച്ചുതകര്‍ത്തത്.

ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ, പ്രാര്‍ത്ഥന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

അതേസമയം, പ്രാര്‍ത്ഥനാ കേന്ദ്രം അടച്ചുപൂട്ടണമെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നെന്നും എന്നാല്‍ അധികൃതര്‍ പ്രാര്‍ത്ഥനാ പരിപാടികള്‍ തുടര്‍ന്നത് കൊണ്ടാണ് അടിച്ചുതകര്‍ത്തതെന്നാണ് ബിജെപി വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News