ജ്വാല പുരസ്‌കാരദാനച്ചടങ്ങിന് തുടക്കം

യുവ വനിതാ സംരംഭകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരദാനച്ചടങ്ങിന് തുടക്കം. തൃശൂര്‍ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങ്.

നവാഗത യുവ സംരംഭക, മുഖ്യധാര യുവ സംരംഭക, സാമൂഹികോന്മുക യുവ സംരംഭക എന്നീ മൂന്ന് മേഖലകളിലാണ് പുരസ്‌കാരങ്ങള്‍. മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയില്‍ മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

കൈരളി പീപ്പിള്‍ ടി.വിയുടെയും ചേംബര്‍ ഓഫ് കൊമേഴ്‌സ് തൃശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ യുവ വനിതാ സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് വിതരണം ചെയ്യുക. ജനകീയ നാമനിര്‍ദ്ദേശത്തിലൂടെ സമാഹരിച്ച എന്‍ട്രികളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News