വിധിയെ തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറിയ ധീര വനിത ശാലിനി സരസ്വതിയ്ക്ക് ചെയര്മാന് സ്പെഷ്യല്‍ അവാര്‍ഡ് സമ്മാനിച്ചു.
ശാലിനി സരസ്വതി, തന്നെ ഏറെ സ്വാധീനിച്ചെന്ന് പുരസ്കാരദാനത്തിന് ശേഷം നടന്ന പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു.. ശാലിനിയെക്കുറിച്ച് കേട്ടപ്പോള്‍ അത്ഭുതവും ബഹുമാനവും തോന്നിയെന്നും മമ്മൂട്ടി പറഞ്ഞു. ഇന്നത്തെ യഥാര്‍ത്ഥ സ്റ്റാര്‍ ശാലിനിയാണ്. പ്രതികൂല സാഹചര്യങ്ങളോടല്ല, ജീവിതത്തോട് മല്ലിട്ട് മുന്നേറുന്ന ശാലിനി ബഹുമതി അര്‍ഹിക്കുന്നെന്നും മമ്മൂട്ടി പറഞ്ഞു. അതിനൊപ്പം തന്നെ, ശാലിനിയുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനം തോന്നുന്നെന്ന് അദ്ദേഹം പറഞ്ഞു.
ജന്മനാ മറ്റ് ഏതൊരാളെയും പോലെ തന്നെയായിരുന്നു ശാലിനിയും. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമാണ് ശാലിനിയെ അംഗവൈകല്യത്തിലേയ്ക്ക് നയിച്ചത്. ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം മൂലം കയ്യിലേയും കാലിലേയും കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു.
ഗര്‍ഭിണിയായിരുന്ന ശാലിനിക്ക് ഇതോടെ കുട്ടിയേയും നഷ്ടപ്പെട്ടു. ഏറെ നാള് ആശുപത്രിയിലെ ഐസിയുവില്‍ ആയിരുന്നു. അവിടെ നിന്ന് പുറത്തെത്തിയ ശാലിനിക്ക് തന്റെ അവസ്ഥയോട് പൊരുത്തപ്പെടാന്‍ ഏറെനാള്‍ വേണ്ടി വന്നു. കുടുംബത്തിന്റെയും ഭര്‍ത്താവിന്റെയും പിന്തുണയോടെ അവര്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു.
തനിക്ക് വൈകല്യം ഇല്ല എന്ന് ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്ന ശാലിനിക്ക് എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ തന്നെ ചെയ്യുന്നതിനാണ് താല്പര്യം. 2020 പാരലമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് ശാലിനിയുടെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here