ക്യാന്‍സര്‍ ബാധിതയായ പെണ്‍കുട്ടിയോട് കൊടുംക്രൂരത; ഒരു ദിവസം രണ്ട് തവണ ബലാത്സംഗത്തിനിരയായി; സംഭവം യോഗിയുടെ യുപിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനാറു വയസുകാരി ഒരു ദിവസം രണ്ട് തവണ ബലാത്സംഗത്തിനിരയായി. ലഖ്‌നൗവിന് സമീപത്തെ സരോജിനി നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.

പെണ്‍കുട്ടിക്ക് പരിചയമുള്ള യുവാവും മറ്റൊരാളും ചേര്‍ന്നാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശനിലയിലായ പെണ്‍കുട്ടി അതുവഴിവന്ന വഴിയാത്രക്കാരനോട് തന്നെ വീട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഇയാളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയ്ക്ക് പെണ്‍കുട്ടി വിധേയയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച്ച വൈകുന്നേരം മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു പെണ്‍കുട്ടി. മാര്‍ക്കറ്റില്‍വെച്ച് പരിചയമുള്ള യുവാവ് വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവാവും സുഹൃത്തും രാത്രി പതിനൊന്ന് മണിവരെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീടാണ് വഴിയാത്രക്കാരനും പീഡിപ്പിച്ചത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ പൊലീസ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂട്ടിയിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News