കുഞ്ചാക്കോ ബോബന്റെ സെറ്റിന് നേരെ ആക്രമണം; രണ്ടു പേര്‍ക്ക് പരുക്ക്

ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം.

ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരുക്കേറ്റു.

പ്രദേശവാസികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നും മര്‍ദനമേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.

കുഞ്ചാക്കോ ബോബന്‍, സലീംകുമാര്‍ തുടങ്ങി നൂറോളം പേര്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News