സൈറ വസീമിന് നേരെയുണ്ടായ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റില്‍; പോക്‌സോ പ്രകാരം കേസ്

മുംബൈ: നടി സൈറ വസീമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

വികാസ് സച്‌ദേവ് എന്ന 39കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അനില്‍ കുംഭാരെ അറിയിച്ചു.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദില്ലിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. പിന്നിലിരുന്ന യാത്രക്കാരന്‍ തന്റെ കാല്‍ ഉപയോഗിച്ച് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെയാണ് സംഭവം.

ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍ന്നപ്പോഴാണ് അക്രമിയുടെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നു ഇന്‍സ്റ്റഗ്രാമില്‍ സൈറ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വെളിപ്പെടുത്തി. കരഞ്ഞുകൊണ്ടാണ് നടി സംഭവങ്ങള്‍ വിശദീകരിച്ചത്. പിന്നിലിരുന്നയാള്‍ അതിക്രമത്തിന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലൂടെ സൈറ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.

വീഡിയോ ശ്രദ്ധയില്‍പെട്ടതായും പീഡനത്തിനു ശ്രമിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എയര്‍ വിസ്താര അറിയിച്ചു. അക്രമിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും മങ്ങിയ വെളിച്ചമായതിനാല്‍ ഇതിനും സാധിച്ചില്ല. ഇത്തരം സംഭവം വച്ചുപൊറുപ്പിക്കില്ലെന്നും സൈറയ്ക്ക് എല്ലാം പിന്തുണയും നല്‍കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

വീഡിയോ വൈറലായതോടെ പ്രശ്‌നത്തില്‍ ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും എയര്‍ വിസ്താരയോട് വിശദീകരണം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News