അഭയാര്‍ത്ഥി പ്രശ്‌നങ്ങളെ അന്താരാഷ്ട്ര വിഷയമായി കാണണമെന്ന് മലേഷ്യന്‍ സംവിധായകന്‍ എഡ്മണ്ട് യിയോ; മേളയിലെ Identity and Space പാക്കേജ് മികച്ച തീരുമാനം

തിരുവനന്തപുരം: അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് 22ാമത് രാജ്യാന്തര ചലച്ചിത്രമേള Identity and Space എന്ന പാക്കേജിലൂടെ നല്‍കിയത്. പല രാജ്യങ്ങളും നേരിടുന്ന പ്രശ്‌നം ഒരു വേദിയിലൂടെ കാണികളിലേക്ക് എത്തിക്കുന്നതില്‍ മേള വിജയിച്ചതായി മലേഷ്യന്‍ സംവിധായകന്‍ എഡ്മണ്ട് യിയോ പറഞ്ഞു.

അഭയാര്‍ത്ഥി പ്രശ്‌നങ്ങളെ അന്താരാഷ്ട്ര വിഷയമായി കാണണമെന്നും അവരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും എഡ്മണ്ട് ആവശ്യപ്പെടുന്നു.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നതാണ് അഭയാര്‍ത്ഥികളുടെ പ്രശ്‌നം. ഇതിനോടകം അഞ്ചു കോടിയിലധികം ആളുകളാണ് യുദ്ധം, ദാരിദ്രം, വര്‍ഗീയ അധിക്ഷേപം എന്നിവ കാരണം സ്വന്തം വീടും രാജ്യവും വരെ ഉപേക്ഷിച്ചത്.

അവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് മേള Identity and Space എന്ന പാക്കേജിലൂടെ നല്‍കിയത്. ഇത് മികച്ച തീരുമാനമാണെന്ന് മലേഷ്യന്‍ സംവിധായകന്‍ എഡ്മണ്ട് യിയോ പറഞ്ഞു.

പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്ന അക്വിറാത് എന്ന സിനിമയുടെ സംവിധായകനാണ് എഡ്മണ്ട്. രണ്ടു വര്‍ഷം മുന്‍പ് മലേഷ്യയിലെ കാട്ടിനുള്ളില്‍ നിന്നും 150ഓളം അഭയാര്‍ത്ഥികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതു തന്നെ വല്ലാതെ ബാധിച്ചതായും അതാണ് അക്വിറാത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം ഹൂയി ലിംഗ് എന്ന പെണ്‍കുട്ടിയിലൂടെ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍, റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതവും വരച്ചുകാട്ടുന്നു. അഭയാര്‍ത്ഥി പ്രശ്‌നങ്ങളെ അന്താരാഷ്ട്ര വിഷയമായി കാണണമെന്നും അവരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും എഡ്മണ്ട് ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel