ഗുജറാത്തില്‍ മോദിക്കും രാഹുലിനും റോഡ്‌ഷോ നടത്താന്‍ അനുമതിയില്ല; അപേക്ഷ പൊലീസ് തള്ളി

അഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും റോഡ്‌ഷോ നടത്താന്‍ അനുമതിയില്ല.
ഷോയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരുപാര്‍ട്ടികളും നല്‍കിയ അപേക്ഷ പൊലീസ് തള്ളി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അഹമ്മദാബാഗ് പൊലീസ് കമീഷണര്‍ അനൂപ് കുമാര്‍ സിംഗ് പറഞ്ഞു.

തെരഞ്ഞെടുപ്പിനുള്ള അവസാന ദിനങ്ങളിലൊന്നായ ഡിസംബര്‍ 12നാണ് ഇരുപാര്‍ട്ടിയും റോഡ് ഷോക്ക് അനുമതി തേടിയത്. ഡിസംബര്‍ 14നാണ് ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടിങ്.

അതേസമയം, മോദി ഇന്ന് മൂന്ന് തെരഞ്ഞെടുപ്പ് റാലികളിലും രാഹുല്‍ഗാന്ധി നാല് റാലികളിലും സംസാരിക്കും. ഹര്‍ദിക് പട്ടേല്‍ ഇന്നു നടത്തുന്ന റോഡ് ഷോ തടഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here