ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം; ഐപിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ ദീപാ മണികണ്ഠന്‍ അറസ്റ്റില്‍

മലപ്പുറം: ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി ലോഡ്ജിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.

തിരുവനന്തപുരം ഐപിഎംഎസ് കോളേജിലെ പ്രിന്‍സിപ്പല്‍ ദീപാ മണികണ്ഠനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് വച്ചാണ് ദീപയെ അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശി ശാലു, നെടുമങ്ങാട് സ്വദേശി വൈഷ്ണവി, തിരുവല്ല സ്വദേശികളയ ആതിര, നീതു എലിസബത്ത്, കൊല്ലം സ്വദേശി ഷൈജ എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍, ഭീഷണി, തടഞ്ഞുവെക്കല്‍, അപഖ്യാതി പരത്തില്‍ തുടങ്ങി 9 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീപയുടെ പ്രേരണയിലാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചതും മാനസികമായി പീഡിപ്പിച്ചതുമെന്നാണ് സഹപാഠികളുടെ മൊഴി.

കഴിഞ്ഞ 30നാണ് വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലെത്തുന്നത്. ഇവിടെയുള്ള ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡനത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ആത്മഹത്യാശ്രമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍സംഭാഷണങ്ങളുമുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News