രാഹുല്‍ ഗാന്ധി അധ്യക്ഷന്‍; ശനിയാഴ്ച ചുമതലയേല്‍ക്കും; കോണ്‍ഗ്രസിലെ അധികാരകൈമാറ്റം 19 വര്‍ഷത്തിന് ശേഷം

ദില്ലി: കോണ്‍ഗ്രസില്‍ രാഹുല്‍ യുഗത്തിന് തുടക്കമായി.എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം പൂര്‍ത്തിയായതോടെ എതിരില്ലാതെ രാഹുല്‍ഗാന്ധി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യവരാണിധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ഗാന്ധിയെ പ്രഖ്യാപിച്ചു. 16ന് സ്ഥാനമേല്‍ക്കും.

19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്.മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതിരുന്നതോടെ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഇന്ന് മുഖ്യവരാണിധികാരി രാഹുല്‍ഗാന്ധിയെ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു.

പതിനാറാം തിയതി എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കുന്ന സോണിയ ഗാന്ധി ചടങ്ങില്‍ വച്ച് വിടവാങ്ങല്‍ പ്രസംഗം നടത്തും.

ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ എത്തുന്നത്.1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം കുറച്ച് കാലത്തേയ്ക്ക് നെഹറു കുടുംബത്തന് പുറത്തേയ്ക്ക് അധികാരം പോയി എന്നതൊഴിച്ചാല്‍ സ്വാതന്ത്രത്തിന് ശേഷം കോണ്‍ഗ്രസിനെ എക്കാലവും ഭരിച്ചത് നെഹറു കുടുംബ നിരയാണ്.

രാഹുല്‍ഗാന്ധിയെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കുന്നത് കേള്‍ക്കാന്‍ കേരളത്തില്‍ നിന്ന് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി.എന്‍.പ്രതാപന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയിരുന്നു.

കോണ്‍ഗ്രസ് ആസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും രാഹുലിന്റെ അദ്ധ്യക്ഷസ്ഥാനത്തെ ആഘോഷമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News