രഞ്ജി ട്രോഫിയില്‍ കേരളം പുറത്ത്

സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. വിദര്‍ഭയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം നാണം കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

412 റണ്‍സിന് കേരളത്തെ കീഴടക്കിയ വിദര്‍ഭ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. 578 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 165 റണ്‍സില്‍ ബാറ്റുതാഴ്ത്തുകയായിരുന്നു.

അര്‍ധശതകം കുറിച്ച സല്‍മാന്‍ നിസാറൊഴികെയുള്ളവരെല്ലാം ബാറ്റിംഗ് മറക്കുകയായിരുന്നു. നാലു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടെ 64 റണ്‍സെടുത്താണ് സല്‍മാന്‍ മടങ്ങിയത്.

41 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സര്‍വതെയാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ പതറിയ വിദര്‍ഭ പിന്നീട് കരുത്തുകാട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here