ഓഹരിവിപണികള്‍ നേട്ടം തുടരുന്നു

മുംബൈ: തുടര്‍ച്ചയായി മൂന്നാംദിനവും ഓഹരി സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 205.49 പോയന്റ് നേട്ടത്തില്‍ 33,455.79ലും നിഫ്റ്റി 56.60 പോയന്റ് ഉയര്‍ന്ന് 10,332.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1424 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1270 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഒഎന്‍ജിസി, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News