അങ്കിളില്‍ മമ്മൂട്ടിയുടെ പ്രതിഫലമെത്ര; ജോയ് മാത്യു പറയുന്നു

മമ്മൂട്ടിയെ നായനാക്കി ജോയ്മാത്യു ഒരുക്കുന്ന ചിത്രമായ ‘അങ്കിള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ കെകെ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിനെ സംമ്പന്ധിച്ച് നിര്‍ണായകമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ജോയ് മാത്യു.

പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ജോയ് മാത്യു വ്യക്തമാക്കിയത്.

ചിത്രത്തിന്റെ കഥ കേട്ടതും താന്‍ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് താന്‍ ചെയ്യാനുറച്ച കഥാപാത്രത്തിലേക്ക് മമ്മൂട്ടി എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും മമ്മൂട്ടി ഇതുവരെ പ്രതിഫലം വാങ്ങിയിട്ടില്ല.

മമ്മൂട്ടി എന്ന താരത്തെ മാറ്റി നിര്‍ത്തി, മമ്മൂട്ടിയെന്ന നടനെ അവതരിപ്പിക്കുന്ന ചിത്രമാണ് അങ്കിള്‍’ജോയ് മാത്യു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here