ജീവകാരുണ്യ പ്രവര്‍ത്തനവുമായി കോഴിക്കോട് ഇഎംഎസ് ചാരിറ്റബിള്‍ ട്രസ്റ്റ്;

ജീവകാരുണ്യ പ്രവര്‍ത്തനവുമായി കോഴിക്കോട് ഇ എം എസ് ചാരിറ്റബിള്‍ ട്രസ്റ്റ്കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം, ഓഫീസ് ഉദ്ഘാടനം എളമരം കരീം നിര്‍വഹിച്ചു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്രയമായി മാറുകയാണ് ഇഎംഎസ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഭക്ഷണം, മരുന്ന്, തുടങ്ങി എല്ലാ സഹായങ്ങളും ലഭ്യമാക്കി ട്രസ്റ്റ് സേവന പാതയില്‍ രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചു. പുതിയ ഓഫീസ് ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയാണ് പ്രവര്‍ത്തകര്‍.

ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള സഹായവും നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിച്ചത്. വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍. ഇതിനകം ആശുപത്രിയിലേക്ക് ആംബുലന്‍സ്, വാട്ടര്‍ കൂളര്‍ എന്നിവ നല്‍കി. ആശുപത്രിയ്ക്കകത്തെ വിവിധ ഭാഗങ്ങളിലേക്ക് രോഗികളെ എത്തിക്കാന്‍ ഈ ആംബുലന്‍സ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളുടെ സേവനവും ട്രസ്റ്റിനൊപ്പമുണ്ട്. ട്രസ്റ്റിലെ രണ്ട് വളണ്ടിയര്‍മാരാണ് ഇപ്പോള്‍ ആശുപത്രി പരിസരത്ത് ദിവസവും സഹായവുമായി രംഗത്തുള്ളത്, ഒപ്പം ഡിവൈഎഫ്‌ഐയുടെ അഞ്ച് വളണ്ടിയര്‍മാരുമുണ്ട്.

വിവിധ ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഏത് വിഭാഗത്തില്‍ കാണിക്കണം, ഡോക്ടര്‍മാര്‍, വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതെവിടെ തുടങ്ങിയ കാര്യങ്ങളില്‍ വളണ്ടിയര്‍മാര്‍ മാര്‍ഗ നിര്‍ദേശം നല്‍കും.

മെഡിക്കല്‍ കോളേജ് ആശുപത്രി ബസ് സ്‌റ്റോപ്പിന് സമീപത്ത് ആരംഭിച്ച ട്രസ്റ്റിന്റെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഒരു വളണ്ടിയറുടെ സേവനവും ഇവിടെ ലഭ്യമാകും. വലിയ അപകടം നടന്നാല്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കാനായി 50 ലേറെ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിയുള്ള സേനയും ട്രസ്റ്റിനുണ്ട്.

ഇതിന് പുറമെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലുള്ള രോഗികള്‍ക്ക് സൗജന്യ ഭക്ഷണം, മരുന്ന്, രക്ത ദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ട്രസ്റ്റ് ചെയ്യുന്നു്. രക്തം ആവശ്യപ്പെടുന്നിടത്ത് നല്‍കാനായി ദാതാക്കളുടെ ഒരു സംഘവും പ്രവര്‍ത്തിക്കുന്നു്.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വനിത വളണ്ടിയര്‍മാരെ നിയോഗിക്കല്‍ അടകം കൂടുതല്‍ പേരെ രംഗത്തിറക്കി സേവന സഹായങ്ങള്‍ വിപുലപ്പെടുത്താനാണ് ഇ എം എസ് ചാരിറ്റബിള്‍ ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ചെയര്‍മാന്‍ അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News