അര്‍ജന്റീനയിലെയും ഇന്ത്യയിലെയും സിനിമാ രീതികള്‍ ഏറെ വ്യത്യസ്തം; സിംഫണി ഫോര്‍ അന സംവിധായകര്‍ പറയുന്നു

സ്വതന്ത്ര സിനിമാ നിര്‍മ്മാണം അര്‍ജന്റീനയില്‍ വലിയ വെല്ലുവിളിയാണെന്ന് സംവിധായകരായ ഏര്‍ണേസ്റ്റോ അര്‍ഡിറ്റോയും വിര്‍ന മേലിനയും. സാമ്പത്തികവും രാഷ്ട്രീയവുമാണ് ഇവിടുത്തെ വിഷയം.

കേരളത്തിലെ പ്രേക്ഷകര്‍ മികവുറ്റതാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.  മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിംഫണി ഫോര്‍ അന എന്ന ചിത്രത്തിന്റെ സംവിധായകരാണ് ഇവര്‍.

അര്‍ജന്റീനയിലെയും ഇന്ത്യയിലെയും സിനിമാ രീതികള്‍ ഏറെ വ്യത്യസ്ഥമാണ്. നീതിക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ അര്‍ജന്റീനയില്‍ പോരാടേണ്ടി വരുന്നതായി സംവിധായകരായ ഏര്‍ണേസ്റ്റോ അര്‍ഡിറ്റോയും വിര്‍ന മേലിനയും പറയുന്നു.

ഇതെല്ലാം മാറേണ്ട കാലം അതിക്രമിച്ചു. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനത്തിന്റെ കുറവാണ് സ്വതന്ത്ര സിനിമാ നിര്‍മ്മാണത്തിന്റെ പ്രതിസന്ധിയെന്നും ഏര്‍ണസ്റ്റോയും വിര്‍നയും തുറന്നു പറയുന്നു. മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിംഫണി ഫോര്‍ അനയുടെ സംവിധായകരാണ് ഇവര്‍.

70 കളിലെ അര്‍ജന്റീനയിലെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ അന എന്ന പെണ്‍കുട്ടിയുടെ ജീവിത വ്യഥകള്‍ക്കും ആശങ്കകള്‍ക്കുമിടയിലൂടെയാണ് ചിത്രം.

കേരളത്തിലെ പ്രേക്ഷകര്‍ മികവുറ്റതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇവര്‍ ഇവിടുത്തെ ആസ്വാദന രീതിയെയും ഒറ്റ സ്വരത്തില്‍ പ്രശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here