പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു; മൂന്നു മരണം

പെരിങ്ങത്തൂര്‍ : കോഴിക്കോട് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ മയ്യഴി പുഴയിലേക്ക് ബസ്സ് മറിഞ്ഞ് അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് മരണം. ബാംഗ്ലൂരില്‍ നിന്നും നാദാപുരം വഴി തലശ്ശേരിയിലേക്ക് വരികയായിരുന്ന ലാമ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ 5.50 നാണ് സംഭവം. പ്രേമലത(52), മകന്‍ പ്രജിത്ത്(32), ബസ്സ് ജീവനക്കാരന്‍ റിജേഷ്(30) എന്നിവരാണ് മരിച്ചത്. ബസ്സ് ഡ്രൈവര്‍ കതിരൂര് സ്വദേശി ദേവദാസിനെ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സൂചന. ബസ്സ് പുഴയില്‍ ചെളിയില്‍ അകപ്പെട്ടതിനാലും ജന ബാഹുല്യം കാരണവും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാവുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News